
നന്നമ്പ്ര : കഴിഞ്ഞ ആഴ്ച മരണപ്പെട്ട സജീവ സുന്നി പ്രവർത്തകനായിരുന്ന വാഴങ്ങാട്ടിൽ സുബൈറിന്റെ മക്കളുടെ പഠനം കാരന്തൂർ മർക്കസ് ഏറ്റെടുത്തു.
മർക്കസ് വൈസ് പ്രസിഡന്റും എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷനും കൂടിയായ സയ്യിദ് തുറാബ് സഖാഫി,
ഹമ്മാദ് സഖാഫി,
എസ് വൈ എസ് തിരൂരങ്ങാടി സോണൽ പ്രസിഡന്റ് പനയത്തിൽ സുലൈമാൻ മുസ്ലിയാർ,
മുഹമ്മദ് കുട്ടിഹാജി നന്നമ്പ്ര,
ഹനീഫ അഹ്സനി എന്നിവരോടൊപ്പം
സുബൈറിന്റെ വീട്ടില്‍ എത്തി. കുടുംബവുമായി സംസാരിക്കുകയും സുബൈറിന്റെ മക്കളുടെ പഠനം മർക്കസ് ഏറ്റെടുത്ത കാര്യം അറിയിക്കുകയായിരുന്നു