
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീറിലെ സബാഹ് അൽ സലേം പ്രദേശത്ത് നിന്നാണ് മദ്യം പിടിച്ചെടുത്തതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് നടത്തിയ ഈ ഓപ്പറേഷനിൽ മദ്യ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യനിർമ്മാണശാല നടത്തിയ നിരവധി നേപ്പാൾ തൊഴിലാളികളെ അധികൃതർ അറസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.