കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം ; തൊഴിലാളി മരിച്ചു

പെരിന്തല്‍മണ്ണ : കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രന്‍ (43) എന്ന തൊഴിലാളിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പെരിന്തല്‍മണ്ണ തേക്കിന്‍കോടാണ് സംഭവം. സ്‌ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണാ സ്റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകരും ഫയര്‍ & ഡിപ്പാര്‍ട്ട്ന്റും ചേര്‍ന്ന് മണ്ണിനടിയില്‍ കിടന്ന ആളെ പുറത്തെത്തിച്ചു. പെരിന്തല്‍മണ്ണ പോലീസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.

error: Content is protected !!