
മലപ്പുറം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. സന്ദര്‍ശന ദിവസം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരോഗ്യ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നതാണ്.
പോത്തുകല്‍ കടുംബാരോഗ്യകേന്ദ്രം, കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രം എന്നിവയുടെയും; പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി തുടങ്ങിയ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
കൂടാതെ നിലമ്പൂര്‍ ജില്ലാശുപത്രി , തിരൂരങ്ങാടി താലൂക്കശുപത്രി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും, ഇരിമ്പിളിയം ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ കെട്ടിട ഉദ്ഘാടനവും, മാറഞ്ചേരിയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വച്ച്, മികച്ച പ്രവര്‍ത്തനത്തിന്ന് ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ച എന്‍.ടി.ഇ.പി. സ്റ്റാഫിനെയും കോവിഡ് പ്രതിരോധത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഡോക്ടേഴ്സ് ഫോര്‍ യു ടീമിനെയും ആദരിക്കും. പോപ്പുലേഷന്‍ ബേസ്ഡ് എന്‍ സി ഡി സര്‍വ്വേ ജില്ലാ തല ലോഞ്ചിങ്ങ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഇ- ഓഫീസ് ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിക്കുന്നതാണ്.