
ഹജ്ജിന്റെ ത്യാഗ സമ്പൂർണ്ണമായ പാഠങ്ങൾ വിശ്വാസിയുടെ ജീവിത വിശുദ്ധിക്ക് മുതൽ കൂട്ടാണെന്നും ഹജ്ജിലൂടെ കരസ്ഥമാക്കുന്ന വിശുദ്ധി നഷ്ടപ്പെടുത്താതെ ജീവിതം മുന്നോട്ട് നയിക്കാൻ ഓരോ ഹാജിക്കും സാധിക്കട്ടെയെന്നും സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആശംസിച്ചു. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഇന്നലെ രാവിലെ പുറപ്പെട്ട ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഹജ്ജിന് പുറപ്പെടാൻ സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഹാജിമാർക്ക് അങ്ങേയറ്റം ഗുണകരമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, ഹസൻ സഖാഫി എന്നിവർ പ്രസംഗിച്ചു.