
നന്നമ്പ്ര: പഞ്ചായത്ത് 9-വാർഡിൽ കിഡ്നി രോഗിയായ കുണ്ടൂർ തൊട്ടിയിൽ ശശിക്കും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന് ചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി. കെ.പി.എ. മജീദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ, കെ.പി.എ. മജീദ് എം എൽ എ, ഫിലോകാലിയ ഡയറക്ടർമാരായ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നന്നമ്പ്ര
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത്ത്, വൈസ് പ്രസിഡൻറ് എൻ.വി.മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത്ര ചന്ദ്രൻ, മെമ്പർമാരായ ടി.കുഞ്ഞി മുഹമ്മദ്, ഊർപ്പായി സൈതലവി, കെ.ധന, ധന്യാദാസ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഊർപ്പായി മുസ്തഫ, കോ ണ്ഗ്രെസ് നിയുക്ത മണ്ഡലം പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി, എം.സി.കുഞ്ഞുട്ടി, കെ.രവി നായർ എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.
നേരത്തെ ലൈഫ് പദ്ധതിയിൽ വീട് നിഷേധിക്കപ്പെട്ട കുണ്ടൂരിലെ അനാഥ യുവതികൾക്കും ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകിയിരുന്നു.