Sunday, September 20

Tag: Philocalia foundation

കുണ്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽദാനം എംഎൽഎമാരായ കെ.പി.എ.മജീദ്, ചാണ്ടി ഉമ്മൻ എന്നിവർ നിർവഹിച്ചു
Other

കുണ്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽദാനം എംഎൽഎമാരായ കെ.പി.എ.മജീദ്, ചാണ്ടി ഉമ്മൻ എന്നിവർ നിർവഹിച്ചു

നന്നമ്പ്ര: പഞ്ചായത്ത്‌ 9-വാർഡിൽ കിഡ്നി രോഗിയായ കുണ്ടൂർ തൊട്ടിയിൽ ശശിക്കും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന് ചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി. കെ.പി.എ. മജീദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ, കെ.പി.എ. മജീദ് എം എൽ എ, ഫിലോകാലിയ ഡയറക്ടർമാരായ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നന്നമ്പ്രപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. റഹിയാനത്ത്, വൈസ് പ്രസിഡൻറ് എൻ.വി.മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത്ര ചന്ദ്രൻ, മെമ്പർമാരായ ടി.കുഞ്ഞി മുഹമ്മദ്, ഊർപ്പായി സൈതലവി, കെ.ധന, ധന്യാദാസ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഊർപ്പായി മുസ്തഫ, കോ ണ്ഗ്രെസ് നിയുക്ത മണ്ഡലം പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി, എം.സി.കുഞ്ഞുട്ടി, കെ.രവി നായർ എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സ...
നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ടാ...