
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന 2021-22 വർഷത്തെ ഇൻസ്പെയർ അവാർഡിന് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥി എം.പി. മുഹമ്മദ് അഫൽ അർഹനായി. വീടുകളിലെ നിത്യോപയോഗ ഉപകരണമായ എൽ.പി.ജി സിലിണ്ടറിൽ ലീക്കേജ് സംഭവിക്കുമ്പോൾ നമുക്ക് ഓട്ടോമാറ്റിക്കായി വിവരം ലഭിക്കുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിനാണ് ഈ അംഗീകാരം.. മൈക്രോകൺട്രോളർ ഉപയോഗിച്ചുള്ള ബസർ ഇൻഡിക്കേഷനോ ടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സംവിധാനം ഹോട്ടലുകൾ, വീടുകൾ, വാഹനങ്ങൾ, വ്യവസായ മേഖലകൾ, എൽ.പി.ജി ഏജൻസികൾ, എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/FHe4puzUz5l4aryANMURgz
ഈ സംവിധാനത്തിന് വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ഏറ്റവും പ്രധാനമായി ഇത് തീപിടുത്തം കാരണം സംഭവിക്കുന്ന അപകടങ്ങൾ തടയാൻ സഹായിക്കുന്നുവെന്നതാണ് ഈ കണ്ടുപിടുത്തത്തിലൂടെ ഈ വിദ്യാർത്ഥി സാദ്ധ്യമാക്കിയത്. മനുഷ്യജീവനും, സമ്പത്തും, സ്വത്തും സംരക്ഷിക്കുന്നതിന് ഈ സാങ്കേതിക വിദ്യ ഏറെ ഉപകാരപ്രദമാണ്. എൽപിജി ലീക്കേജ് കണ്ടെത്താൻ വേണ്ടി എൽ.പി.ജി ഗ്യാസ് സെൻസറാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സെൻസറിന് ദ്രുത പ്രതിരോധവും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികരിക്കുന്നത് കൊണ്ടുമാണ് ഇത് ഉപയോഗിക്കാൻ കാരണം. വാളക്കുളം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ്അഫലിന്റെ ഈ കണ്ടെത്തൽ ഭാവിയിൽ ഒട്ടേറെ ഉപകാരപ്രദമായ ഒന്നായാണ് വിലയിരുത്തപ്പെട്ടത്. ചെറുമുക്ക് സ്വദേശിയാണ് അഫൽ.