
മലപ്പുറം: ‘സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ മൂന്നാം ദിനം പുളിക്കൽ മദീനത്തുൽ ഉലൂം കോളേജിൽ നിന്ന് തുടങ്ങി
മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.
ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥാ കോർഡിനേറ്റർ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എം.ഇസ്മായിൽ, ജാഥാ അംഗങ്ങളായ ആസിഫ് പനോളി, സുഹൈൽ അത്തിമണ്ണിൽ, അറഫ ഉനൈസ്, ബിസ്മി തൃക്കലങ്ങോട്, സലീഖ് നെല്ലിക്കുത്ത്, മുസ്ഫർ പുൽപ്പറ്റ, ശാമിൽ മഠത്തിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇന്ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്,
കുഴിമണ്ണ റീജ്യണൽ കോളേജ്, കൊണ്ടോട്ടി ഗവൺമെൻ്റ് കോളേജ്, വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ്, വാഴക്കാട് ഐ.എച്ച്.ആർ.ഡി കോളേജ്, വലിയപറമ്പ് ബ്ലോസം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.