Tuesday, July 22

മാപ്പിളപ്പാട്ടിന്റെ ചരിത്ര പഠനത്തിന് മുഹമ്മദ് ഹസീബിന് ഡോക്ടറേറ്റ്

പരപ്പനങ്ങാടി : മാപ്പിളപ്പാട്ടിന്റെ ചരിത്ര സാധ്യതകളും മാപ്പിള ശബ്ദങ്ങളുടെ വ്യത്യസ്ത ശൈലിയും മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും സഞ്ചാരവും പഠന വിഷയമാക്കി ക ഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഗവേഷണത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ് ഹസീബ് അർഹനായി. മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പഴയ പാട്ടുകളും കോൽക്കളി പോലുള്ള കലാരൂപ ങ്ങളുടെ ശബ്ദശേഖരങ്ങളും കാലിഫോണിയ യൂണിവേഴ്സിറ്റി പ്രൊഫ.ആമി കാത്തലിന്റെ സഹായത്തോടെ പഠനം നടത്താൻ ഹസീബിനു സാധിച്ചു. ഗവേഷണ-കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹായത്തോടെ രണ്ടുപ്രൊജക്റ്റുകൾ ചെയ്യുവാനും ലോകത്തിലെ പ്രമുഖയൂണിവേഴ്സിറ്റികളിൽ പതിനാറിൽ പരം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും മുഹമ്മദ് ഹസീബിനു സാധിച്ചു. നിലവിൽ വടക്കൻ-കേരളത്തിലും ലക്ഷദ്വീ പിലും ബ്രിട്ടീഷ്ലൈബ്രറി ഫണ്ട് ചെയ്ത് പദ്ധതിയുടെ ലോകത്തിന്റെയും പരമ്പരാഗത സംഗീത-വിഭാഗത്തിന്റെയും സഹ അന്വേഷകനാണ്. ഡോ. മുഹമ്മദ് ഹസീബ് നിലവിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ ചരിത്ര വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ്.

error: Content is protected !!