ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, തിരൂരങ്ങാടി എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിഗിന്റെയും, പരപ്പനങ്ങാടി എസ്. എൻ.എം.എച്ച്.എസ്.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന എയ്ഡ്സ് ബോധവത്കരണ റാലി ചെട്ടിപ്പടി ജി.എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ആയ ഒന്നായി തുല്യരായി തടുത്തുനിർത്താം എയ്ഡ്സിനെ എന്ന് സന്ദേശമുയർത്തിപ്പിടിച്ച് ബാൻഡ് മേളത്തോടെ ആരംഭിച്ച പ്രസ്തുത റാലി പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ കൗൺസിലർമാരായ സെയ്തലവി കോയതങ്ങൾ,ഒ.സുമിറാണി, ഫൗസിയ, നസീമ ഷാഹിന, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ എം എസ് അരുൺ, പി ആർ ഓ/ലൈസൻ ഓഫീസർ ധനയൻ.കെ.കെ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പൊതുയോഗം വാർഡ് കൗൺസിലർ സൈതലവി കോയതങ്ങൾ കെ കെ യുടെ അധ്യക്ഷതയിൽ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തുഡോ വാസുദേവൻ തെക്ക് വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ഒ.സുമറാണി, നസീമ, ഫൗസിയ, ഷാഹിന, പബ്ലിക് ഹെൽത്ത് നഴ്സ് എ.നഫീസ, ഹെഡ് നേഴ്സ് ബോബി എൻ.ബി, പി ആർ ഓ/ലൈസൻ ഓഫീസർ ധനയൻ.കെ.കെ, തിരൂരങ്ങാടി എംകെ.എച്ച്.സ്കൂൾ ഓഫ് നേഴ്സിങ് വൈസ് പ്രിൻസിപ്പൽ അബൂബക്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.അരുൺ നന്ദിയും പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോയ് എഫ്, പ്രദീപ്കുമാർ എ വി, രജില.പി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ജയന്തികുമാരി സി ബി, കൗസല്യ ഇ, എം എൽ എച്ച് പി നേഴ്സ് ജ്യോതി കെ.എൻ ആശാ പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിങ് വിദ്യാർത്ഥികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ് വിവിധ കലാപരിപാടികൾ എന്നിവയ്ക്കൊപ്പം ആശപ്രവർത്തകരുടെ “എയ്ഡ്സ് തിരുവാതിര കളി” യും ഉണ്ടായി.കൂടാതെ എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിങ് സ്റ്റുഡൻസ് നേതൃത്വം നൽകി സംഘടിപ്പിച്ച എക്സിബിഷൻ വളരെ ശ്രദ്ധേയമായി