നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; സംഭവം കൊല്ലം കോളജില്‍

കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ത്ഥികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

error: Content is protected !!