നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേട് ; ജിഎസ്ടി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മലപ്പുറം : നീറ്റ് നെറ്റ് ചോദ്യപേപ്പര്‍ കുംഭകോണത്തിലൂടെ വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രകമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി ഷബീര്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീര്‍, കെ പി അനീഷ്, ബിന്‍സി ഭാസ്‌കര്‍, കെ ശരത് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!