Thursday, November 13

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ ദീപ്നിയ മുന്നിൽ

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73,328 പേർ യോഗ്യത നേടി.

22.7 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മെയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷൻ, കൗൺസിലിംഗ് ഘട്ടങ്ങളിൽ ആവശ്യമായി വരുന്നതിനാൽ ഉദ്യോഗാർത്ഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.

രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേഴ്സന്റെജാണ് മഹേഷ് നേടിയത്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്‌ക്കാണ് രണ്ടാം റാങ്ക്. 99.9999095 പേഴ്സന്റെജാണ് ഉത്കർഷ് നേടിയത്. മഹാരാഷ്ട്ര സ്വദേശി കൃശംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. 99.9998189 പേഴ്സന്റെജാണ് കൃശംഗ് നേടിയത്. ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. മലയാളിയായ ദീപ്നിയ ഡിബി 109 ആം റാങ്ക് നേടി.

error: Content is protected !!