
2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം, തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക.
ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. സംസ്ഥാന തലത്തില്‍ 75,000 രൂപയുടേയും ദേശീയ തലത്തില്‍ മാന്ന് ലക്ഷം, ഒരു ലക്ഷം, അമ്പതിനായിരം രൂപ എന്ന ക്രമത്തില്‍ മൂന്ന് പുരസ്‌ക്കാരങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക മാതൃകയിലുള്ള ഫോമിനൊപ്പം ഫോട്ടോ, വീഡിയോ ചിത്രങ്ങള്‍, പത്ര റിപോര്‍ട്ടുകള്‍, കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് സഹിതം) എന്നിവയോടെ വേണം അപേക്ഷിക്കാന്‍. ജില്ലാ അപേക്ഷകള്‍ നവംബര്‍ 22 ന് അഞ്ചു മണിക്ക് മുന്‍പ് ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റുയുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734848.