
കുട്ടികൾക്കുള്ള പാസ്പോർട്ട് അപേക്ഷകൾക്കായി പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ പോകാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഈ കാര്യങ്ങൾ ഒന്നു മനസ്സിൽ സൂക്ഷിച്ചോളൂ. വിദേശത്തു മാതാപിതാക്കളുള്ള മൈനർ ആയവരുടെ (കുട്ടികളുടെ) അപേക്ഷാ ഫോമിനൊപ്പം മാതാവോ പിതാവോ വിദേശത്തു താമസിക്കുന്നു എന്നതിൻ്റെ രേഖകൾ കൂടി ഇനിമുതൽ ഹാജരാക്കണം.
ഇതുവരെ കുട്ടിയുടെ ഒപ്പമെത്തുന്ന രക്ഷിതാവിന്റെ സാക്ഷ്യ പ്പെടുത്തൽ മാത്രമായിരുന്നു ആവശ്യം. വിദേശത്തുള്ള രക്ഷിതാവിൻ്റെ ലോങ് ടേം അല്ലെങ്കിൽ റസിഡന്റ് വിസ, ഡിപ്പാർച്ചർ അല്ലെങ്കിൽ ഇമിഗ്രേഷൻ സ്‌റ്റാംപ് എന്നിവയുടെ കോപ്പിയാണു ഹാജരാക്കേണ്ടത്. 2025 ഫെബ്രുവരി 3 മുതൽ ഈ മാർഗനിർദേശം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
പുതിയ ഫോമിൽ കുറച്ചു ചോദ്യങ്ങളും അധികമായി ചേർത്തിട്ടുണ്ട്.
മാർഗനിർദേശം ജനുവരി 20 മു തൽ പാസ്പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധിക്കാതെ ഇന്നലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ മതിയായ രേഖകളില്ലാതെയും മറ്റും പലരും എത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ എത്തിയ ആരെയും മടക്കി അയയ്ക്കാതെ അന്നു തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ ചെയ്‌തു കൊടുത്തതായി കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസർ കെ.അരുൺ മോഹൻ പറഞ്ഞു.