
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.
കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാര്‍ഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാന്‍സ്‌ജെന്‍ഡറും) വോട്ടര്‍മാരാണുള്ളത്. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
https://sec.kerala.gov.in/rfs/search/index
ഈ ☝🏿ലിങ്ക് ക്ലിക്ക് ചെയ്ത് വോട്ടർ ഐഡി കാർഡ് നമ്പർ കൊടുത്ത് search ചെയ്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം…‼‼‼
ഉണ്ടെങ്കിൽ പഞ്ചായത്ത്/നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ എന്നിവ അറിയാം
https://www.sec.kerala.gov.in/public/voters/list
വോട്ടർ പട്ടിക കാണുന്നതിനായി ☝🏿 ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.sec.kerala.gov.in/public/search/voter
ഈ ☝🏿ലിങ്കിൽ പഞ്ചായത്ത്/നഗരസഭ യും പേര് അല്ലെങ്കിൽ വോട്ടർ ഐഡി നമ്പറോ നൽകി search ചെയ്താൽ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം…‼