Wednesday, July 16

മുഹറം അവധിയില്‍ മാറ്റമില്ല ; തിങ്കളാഴ്ച അവധി ആവശ്യം സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: മുഹറം അവധിയില്‍ മാറ്റമില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.

ഞായറാഴ്ചയാണ് നിലവില്‍ കലണ്ടറില്‍ മുഹറം രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഇസ്ലാമിക കലണ്ടര്‍ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

error: Content is protected !!