
പാരമ്പര്യേതര ട്രസ്റ്റി നിയമനം
എഴുവന്തിരുത്തി വില്ലേജിലെ ശ്രീ ചെറുവായ്ക്കര ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള തദ്ദേശവാസികളായ ഹിന്ദുമത വിശ്വാസികൾ നവംബർ 20 ന്
വൈകീട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിലുള്ള മലബാർ ദേവസ്വം ബോർഡ് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും മേൽ ഓഫീസിൽ നിന്നോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ ലഭിക്കും.
—————————-
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ സായിവിൻ പടിക്കൽ ചുറ്റുമതിലിന് സമീപത്തെ കാലപ്പഴക്കമുള്ള പൂളമരം നവംബർ 21 ന് രാവിലെ 11.30 ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9961331329.
—————-
എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ഡ്രൈവ്
മലപ്പുറം ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. നവംബർ ആറിന് നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ പത്ത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ ഫീസായ 250 രൂപ അടച്ച് രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുന്നവർക്ക് മൂന്ന് ദിവസത്തെ സൗജന്യ സോഫറ്റ് സ്‌ക്കിൽ പരിശീലനം നൽകും. ഫോൺ: 04832734737.
————————–
സമ്പർക്ക ക്ലാസ് ഇന്ന്
ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസ് ഇന്ന് (നവംബർ നാല്) രാവിലെ ഒമ്പത് മുതൽ സ്‌കൂളിൽ നടക്കും.
————–
ടെൻഡർ ക്ഷണിച്ചു
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആർ.എസ്.ബി.വൈ, ആർ.എസ്.ബി.സി.കെ, ജെ.എസ്.എസ്.കെ, മെഡിസെപ്പ് എന്നീ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകൾ ഒരു വർഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 18ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 20ന് രാവിലെ 11ന് ടെൻഡറുകൾ തുറന്നുപരിശോധിക്കും.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഒരു വർഷത്തേയ്ക്ക് പവർ ലോണ്ടറി സംവിധാനം ഉപയോഗിച്ച് അലക്കി വൃത്തിയാക്കി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 20ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് ടെൻഡറുകൾ തുറന്നുപരിശോധിക്കും.
———————–
സ്പോർട്സ് അക്കാദമി സെലക്ഷൻ
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. നവംബർ 11ന് രാവിലെ എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം, വൈകീട്ട് മൂന്നിന് മാനവേദൻ ജി.എച്ച്.എസ്.എസ് നിലമ്പൂർ, 18ന് രാവിലെ എട്ടിന് ജി.എച്ച്.എസ്.എസ് എടപ്പാൾ, 25ന് രാവിലെ എട്ടിന് താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള കുട്ടികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്ബോൾ കിറ്റ് സഹിതം താൽപ്പര്യമുള്ള സെന്ററുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്
—————————-
സീറ്റ് ഒഴിവ്
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് നവംബർ 25നുള്ളിൽ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബി.എ ഹിന്ദി വിജയിച്ചിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.
—————————-
കടമുറികള്‍ പുനര്‍ലേലം ചെയ്യുന്നു
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കോട്ടപ്പടി സ്റ്റേഡിയം ഷോപ്പിങ് കോപ്ലക്‌സിലെ എ, ഇ, ഡി ബ്ലോക്കുകളിലെ ഒഴിഞ്ഞുകിടക്കുന്ന കട മുറികള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ലേല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി നവംബർ 16ന് രാവിലെ 10.30ന് മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് പരസ്യമായി പുനര്‍ലേലം / ടെന്‍ഡര്‍ ചെയ്യും. ഫോണ്‍ 0483 2734701.