മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാം: തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം നടത്തുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. ഡിപ്ലോമ പ്രോഗ്രാമിന് ഒരുവർഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: കോട്ടക്കൽ ആയൂർവേദ അക്കാദമി ഫോൺ: 9349592929, 8592921133.

——–

വൈദ്യുതി മുടങ്ങും

മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നവീകരണം നടക്കുന്നതിനാല്‍ ജനുവരി 23ന് രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ സബ് സ്‌റ്റേഷനില്‍നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

——

അസിസ്റ്റന്റ് മാനേജര്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (ബൈന്‍ഡിംഗ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം 51,400-1,10,300. പ്രിന്റിങ് ടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസ് ബി.ടെക്/ ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ചുവര്‍ഷം കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്നുവര്‍ഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ടുവര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30ന് മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944

error: Content is protected !!