നാടക നടനും ഗാനരചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടാൻ മൊയ്‌ദീൻ അന്തരിച്ചു

തിരുരങ്ങാടി- കാരാടൻ മൊയ്‌ദീൻ സാഹിബ്‌ (വീറ്റു ) ഇന്ന് പുലർച്ചക്ക് മരണപെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേച്ചിന ജുമാ മസ്ജിദിൽ.

മാപ്പിള പാട്ട് രചയിതാവും നാടക നടനും ആയിരുന്നു. മലബാർ സമരത്തിൽ വീര മൃത്യു വരിച്ച കാരാടൻ മൊയ്‌ദീൻ സാഹിബിന്റെ പുത്രൻ കരാടൻ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകനാണ് മൊയ്‌ദീൻ
എ വി. മുഹമ്മദ്‌. കെ ടി. മുഹമ്മദ്‌ കുട്ടി. പള്ളിക്കൽ മൊയ്‌ദീൻ. ചാവക്കാട് റഹ്മാൻ എന്നിവർ പാടി ഹിറ്റാക്കിയ നിരവതി മാപ്പിള പാട്ടുകളുടെ രചയിതാവ് കൂടി യായിരുന്നു. ഇന്ത്യയിൽ ഒമ്പത് കോടി മുസൽമാങ്കൾ ഇന്നെത്തീമായി…….
ഭാരത ദേവി ഇന്ദിരഗാന്ധി…
ജയ് പൊന്മലർ ജയ് പൊന്നുല.
നാളികേരത്തിന്റെ നാട് കേരളം.
എട്ടു കാലി വലയും കെട്ടിയ നേരത്ത് …
കൂടാതെ നിരവതി രാഷ്ട്രീയ ഗാനങ്ങൾ രചി ച്ചിട്ടുണ്ട്.
തിരുരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. എസ്. ടി.യൂ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ചന്ദ്രിക പ്രാദേശിക ലേഖകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
കേരള മാപ്പിള കലാ അകാദമി തിരുരങ്ങാടി ചാപ്റ്റർ രക്ഷാധി കാരി കൂടിയായ മൊയ്‌ദീൻ സാഹിബിനെ.
കേരള സംസ്‌കൃതി തിരുരങ്ങാടി ചാപ്റ്റർ. എ വി. മുഹമ്മദ്‌ സ്മാരക സമിതി. തിരുരങ്ങാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി യടക്കം ആദരിച്ചിട്ടുണ്ട്

error: Content is protected !!