ഭിന്നശേഷി കൂട്ടുകാരുടെ ഓണകൂട്ടായ്മ – ‘ഓണച്ചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു

പരപ്പനങ്ങാടി ബിആര്‍സിയുടെയും തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ഉപജില്ലാ പ്രധാനധ്യാപക ഫോറവും സന്നദ്ധ സംഘടനകളും ഒരുമിച്ച് കൈകോര്‍ത്തുകൊണ്ട് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കായി ഓണച്ചങ്ങാതി ഓണപരിപാടി സംഘടിപ്പിച്ചു. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിപി ഇസ്മയില്‍, ക്ഷേമകാര്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോന രതീഷ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വിക്രമന്‍ ടി.എം, മലപ്പുറം ഡി പി ഒ എസ് എസ് കെ മഹേഷ് എം ഡി, രഞ്ജിത്ത് കെ, പരപ്പനങ്ങാടി ഉപജില്ല എഇഒ സക്കീന മലയില്‍ കണ്ണഞ്ചേരി, മലപ്പുറം ഡയറ്റ് ഫാക്കല്‍റ്റി മുഹമ്മദ് അബ്ദുല്‍ നാസര്‍, എച്ച് എം ഫോറം കണ്‍വീനര്‍ കദിയുമ്മ, വ്യാപാര വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് സിദ്ദീഖ് പനക്കല്‍, ടെക്‌സ്‌റ്റൈല്‍സ് സ്റ്റേറ്റ് സെക്രട്ടറി കലാം മനരിക്കല്‍, പാലത്തിങ്ങല്‍ വ്യവസായ സംരംഭകന്‍ഡോ:കബീര്‍ മച്ചിഞ്ചരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരപ്പനങ്ങാടി ബിആര്‍സി ബിപിസി സുരേന്ദ്രന്‍.വിഎം സ്വാഗതവും ട്രെയിനര്‍ കൃഷ്ണന്‍ പി നന്ദിയും അറിയിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറിയ ചടങ്ങില്‍ 55 കുട്ടികളും 83 രക്ഷിതാക്കളും പങ്കെടുത്തു

error: Content is protected !!