ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം (പി.എ.യു) കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. ‘അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു.
ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ ക്ഷയരോഗത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് ദിനാചരണ സന്ദേശം നൽകി. ടി.ബി മുക്ത പഞ്ചായത്ത് ജില്ലാ നോഡൽ ഓഫീസർ ബി.എൽ ബിജിത്ത് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, സീനിയർ ഡി.ആർ /ടി.ബി ടി.ബി.എച്ച്.ഐ.വി കോ ഓർഡിനേറ്റർ ജേക്കബ് ജോൺ, ജില്ലാ പി.പി.എം കോഡിനേറ്റർ അഭിലാഷ്, ജില്ലാ ടി.ബി ഓഫീസർ ഡോ. പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.

error: Content is protected !!