Wednesday, November 26

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

കോഴിക്കോട്: ശാരദാമന്ദിരം പെട്രോൾ പമ്പിനു മുന്നിൽ രണ്ടു ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.
ഒരാൾ മരണപ്പെട്ടു. രാമനാട്ടുകര സ്വദേശി ഉമ്മർ അഷ്റഫ് എന്ന വ്യക്തിയാണ് മരണപ്പെട്ടത്
ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പിതാവ് മരണപ്പെട്ടു.
മകളെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

രാമനാട്ടുകര സ്വദേശി ഉമ്മർ അഷ്റഫ് എന്ന വ്യക്തിയാണ് മരണപ്പെട്ടത്

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. കാർ പൂർണമായും തകർന്നു.

error: Content is protected !!