മമ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി : മമ്പുറം – വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മമ്പുറം വെട്ടത്ത് പീടിക സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) എന്ന ആൾക്കാണ് പരിക്കേറ്റത്. നാട്ടുകാർ പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി

error: Content is protected !!