വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്

Copy LinkWhatsAppFacebookTelegramMessengerShare

പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈപ്പാസില്‍ വച്ച് വടക്കഞ്ചേരി ടൗണില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്ത് വച്ച് വൈകിട്ട് നാല് മണിയോടെയാണ് അപകടം.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്നാണ് ഇടിയേറ്റത്. ഇതിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!