തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 4 മണിയോടെയാണ് 4 തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്.
അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തനത്തിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് എത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയായിരുന്നു.