വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വള്ളിക്കുന്ന് അത്താണിക്കല്‍ സ്‌പൈസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ 2024 ലെ മെമ്പര്‍ ഷിപ്പ് വിതരണോദ്ഘാടനം അശ്വനി ഇലക്ട്രിക്കല്‍സ് ഉടമ ബബീഷ് അത്താണിക്കലിന് നല്കി നിര്‍വ്വഹിച്ചു.

ജില്ലാ ജോ. സെക്രട്ടറി പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്‍.വി. ഗോപാലകൃഷ്ണന്‍, വനിത സംരംഭക സംസ്ഥാന കമ്മിറ്റി മെമ്പര്‍ സാജിത നൗഷാദ്, തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സെക്രട്ടറി രഘുനാഥ് എ.വി. എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ ടി.ബാബുരാജന്‍ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പനോളി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍ :
ടി ബാബുരാജന്‍ – സെക്രട്ടറി
കോയമോന്‍ കൊണ്ടാടന്‍ – പ്രസിഡണ്ട്
വിനീഷ്, ടി പി. – ട്രഷറര്‍

error: Content is protected !!