ലൈഫില്‍ വീട് നിഷേധിച്ച അനാഥ കുട്ടികള്‍ക്ക് വീടായി

നന്നമ്പ്ര : ലൈഫ് പദ്ധതിയില്‍ വീട് നിഷേധിക്കപ്പെട്ട അനാഥ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി ഫിലോകാലിയ ഫൗണ്ടേഷന്‍. നന്നമ്പ്ര പഞ്ചായത്ത് 9- വാര്‍ഡിലെ പരേതരായ പ്രഭാകരന്‍ – രമണി ദമ്പദികളുടെ മക്കളായ രേഷ്മ, ശില്പ, കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് ചാലക്കുടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സ്ഥലം ദാനം ചെയ്ത എംസി കുഞ്ഞൂട്ടിയുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫിലോകാലിയ ഡയറക്ടര്‍മാരായ മാരിയോ ജോസഫ്, ജിജി മാരിയോ, എന്നിവര്‍ താക്കോല്‍ ദാനം ചെയ്തു .

അച്ഛനും അമ്മയും മരിച്ചതിനാല്‍ കുടുംബമില്ല എന്ന പേരിലാണ് ലൈഫ് പദ്ധതിയില്‍ രേഷ്മ, ശില്പ, കൃഷ്ണപ്രിയ എന്നിവര്‍ക്ക് വീട് നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് എംസി കുഞ്ഞൂട്ടി ഇവര്‍ക്കായി സ്ഥലം ദാനം ചെയ്തിരുന്നു. ഈ സ്ഥലത്താണ് ഫിലോകാലിയ ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.

താക്കോല്‍ധാനത്തെ തുടര്‍ന്ന് നന്നമ്പ്ര പഞ്ചായത്തിലെ ഒരു കിഡ്നി രോഗിയുടെ കുടുംബത്തിനുകൂടി ഭവനം പണിയുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്തതായും, ഫിലോകാലിയ ഫൌണ്ടേഷന്റെ സൗജന്യ ആംബുലന്‍സ് സര്‍വീസ് പദ്ധതിയുടെ ഭാഗമായി ഒരു ആംബുലന്‍സ് മലപ്പുറം ജില്ലക്ക് കൈമാറുമെന്നും, തികച്ചും സൗജന്യമായി 24 മണിക്കൂര്‍ സേവനം അര്‍ഹതപ്പെട്ടവര്‍ക്കും ലഭ്യമാക്കുമെന്നും ഫിലോകാലിയ ഫൗണ്ടേഷന്‍ സഹഡയറക്ര്‍ ജിജി മാരിയോ ചടങ്ങില്‍ പറയുകയുണ്ടായി.

error: Content is protected !!