Monday, September 15

വിവാദങ്ങള്‍ക്കിടെ വീണ്ടും ഖാസി സ്ഥാനം ഏറ്റടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കിടെയാണ് സാദിഖലി തങ്ങള്‍ വീണ്ടും ഖാസി സ്ഥാനം ഏറ്റടുത്തത്. ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുത്തത്. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്.

നേരത്തെ ഉമ്മറലി ശിഹാബ് തങ്ങളായിരുന്നു ഈ പള്ളിയിലെ ഖാസി. അദ്ദേഹത്തിന്റെ മരണശേഷം ഖാസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അതേസമയം സമസ്തയിലെ പുതിയ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടെട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!