പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 3-ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പണിതീര്‍ന്ന പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെപിഎ മജ്ജീദ് നിര്‍വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിപി സുഹറാബി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇസ്മായില്‍ സിപി, ഇക്ബാല്‍ കല്ലുങ്ങല്‍, സുജിനി മുളമുക്കില്‍, വാഹീദ ചെമ്പ, എടി. ഉണ്ണി, കൗണ്‍സിലര്‍മാരായ മുസ്തഫ പാലാത്ത്, റസാഖ് ഹാജി ചെറ്റാലി, കെടി ബാബുരാജ്, സോന രധീഷ്, എം ഹസ്സന്‍ ഹാജി, വിപി ഹുസ്സൈന്‍ ഹാജി, പിഎന്‍ സുന്ദര്‍രാജന്‍, ആഷിഖ് സുറുമഞ്ചേരി, പ്രകാശന്‍ പാറപ്പുറം, ബൈജു കെ, ഗഫൂര്‍ കരിവീടന്‍, റഹീസ് ബാബു, സി വത്സല, താപി കബീര്‍, എന്നിവര്‍ സംസാരിച്ചു

error: Content is protected !!