
തിരൂരങ്ങാടി: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിലെ സേവന കേന്ദ്രത്തിൽ എറണാകുളം എടിഎസ് സംഘവും ഐ ബി ഉദ്യോഗസ്ഥരും തിരൂരങ്ങാടി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് പപിടികൂടിയത്. തെന്നല അറക്കൽ കണ്ണമ്പ്ര മുഹമ്മദ് സുഹൈലിനെയും (34) ഇയാളുടെ സഹായി കൊടക്കല്ല് സ്വദേശി ചെനക്കൽ നിയാസുദ്ധീൻ ( 22 ) എന്നിവരെയാണ് കസ്റ്റഡിയിലെടുത് തിരൂരങ്ങാടി പോലീസിന് കൈമാറിയത്. വെന്നിയൂരിൽ സേവന കേന്ദ്രത്തിലും തെന്നല അറക്കൽ പലചരക്ക് കടയുടെ മുകളിലുമാണ് കേന്ദ്രം നടത്തിയിരുന്നത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഉപകരണങ്ങളും തെന്നല അറക്കലിൽ നിന്ന് ഒരു ഉപകരണവും പിടിച്ചെടുത്തു. 150 ഓളം സിം കാർഡുകൾ, രണ്ട് കമ്പ്യൂട്ടറുകൾ രണ്ട് ലാപ്ടോപ്പുകൾ മൂന്ന് ബോക്സുകളും 6 മൊബൈൽ ഫോണുകളും കണ്ടെത്തി. ബി എസ് എൻ എൽ അധികൃതർ നൽകിയ സൂചന പ്രകാരമാണ് പരിശോധന നടത്തിയത് എന്നാണ് സൂചന