Friday, October 16

Tag: Ats

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ് ; പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു
Kerala

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ് ; പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ്. വീട്ടില്‍ നിന്നും പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിന്റെ വിശദാംശങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പുര്‍ പൊലീസ് മെയ് 10-ന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ...
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്: 2 യുവാക്കൾ അറസ്റ്റിൽ
Crime

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്: 2 യുവാക്കൾ അറസ്റ്റിൽ

തിരൂരങ്ങാടി: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിലെ സേവന കേന്ദ്രത്തിൽ എറണാകുളം എടിഎസ് സംഘവും ഐ ബി ഉദ്യോഗസ്ഥരും തിരൂരങ്ങാടി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് പപിടികൂടിയത്. തെന്നല അറക്കൽ കണ്ണമ്പ്ര മുഹമ്മദ് സുഹൈലിനെയും (34) ഇയാളുടെ സഹായി കൊടക്കല്ല് സ്വദേശി ചെനക്കൽ നിയാസുദ്ധീൻ ( 22 ) എന്നിവരെയാണ് കസ്റ്റഡിയിലെടുത് തിരൂരങ്ങാടി പോലീസിന് കൈമാറിയത്. വെന്നിയൂരിൽ സേവന കേന്ദ്രത്തിലും തെന്നല അറക്കൽ പലചരക്ക് കടയുടെ മുകളിലുമാണ് കേന്ദ്രം നടത്തിയിരുന്നത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഉപകരണങ്ങളും തെന്നല അറക്കലിൽ നിന്ന് ഒരു ഉപകരണവും പിടിച്ചെടുത്തു. 150 ഓളം സിം കാർഡുകൾ, രണ്ട് കമ്പ്യൂട്ടറുകൾ രണ്ട് ലാപ്ടോപ്പുകൾ മൂന്ന് ബോക്സുകളും 6 മൊബൈൽ ഫോണുകളും കണ്ടെത്തി. ബി എസ് എൻ എൽ അധികൃതർ നൽകിയ സൂചന പ്രകാരമാണ് പരിശോധന നടത്തിയത് എന്നാണ് സൂച...