Tuesday, July 21

രേഖകളിൽ ഇപ്പോഴും തിരൂരങ്ങാടി പഞ്ചായത്ത്; ഗ്യാസ് ബുക്കിംഗ് ആനുകൂല്യം നഷ്ടപ്പെടുന്നു

രേഖകളിൽ തിരൂരങ്ങാടി നഗരസഭ യവാത്തത് എൽ.പി.ജി. ബുക്കിംഗ് കാലപരിധി 25 ദിവസമെന്ന ആനുകൂല്യം നഷ്ടപ്പെടുത്തുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്കിംഗിന് ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ദിവസത്തെ നിയന്ത്രണം തുടരുന്നത് അവസാനിപ്പിച്ച്, നഗരസഭാ പ്രദേശങ്ങൾക്ക് ബാധകമായ 25 ദിവസമാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി പഞ്ചായത്ത് നഗരസഭയായി ഉയർത്തപ്പെട്ടിട്ടും എൽ.പി.ജി. വിതരണവുമായി ബന്ധപ്പെട്ട രേഖകളിൽ ഇപ്പോഴും പഞ്ചായത്ത് പ്രദേശമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി നഗരസഭാ നിവാസികൾക്ക് 25 ദിവസത്തിന് ശേഷം റീഫിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കാതെ 45 ദിവസം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.

ഇത് ഉപഭോക്താക്കൾക്ക് അനാവശ്യമായ ബുദ്ധിമുട്ടും മറ്റ് നഗരസഭാ പ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി താരതമ്യം ചെയ്യുമ്പോൾ അസമത്വവും സൃഷ്ടിക്കുന്നതായി സൊസൈറ്റി ആരോപിച്ചു. തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഭാരവാഹികളായ അബ്ദുൽ റഷീദ് ടി ടി , അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, Dr. അബ്ദുറസാഖ് സുല്ലമി, എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏരിയ ഓഫീസിൽ നിന്നും ഏരിയ ഓഫീസർ
സിപി സിബിത ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രേഖകളിൽ ഇപ്പോഴും തിരൂരങ്ങാടി പഞ്ചായത്തായാണ് കിടക്കുന്നതെന്നും ആയതുകൊണ്ടാണ് ഉപഭോക്താക്കൾക്ക് 45 ദിവസത്തെ കാത്തിരിപ്പ് വേണ്ടി വരുന്നതെന്നും അറിയിച്ചു
തിരൂരങ്ങാടി നഗരസഭയുടെ ഭരണപരമായ പദവി എൽ.പി.ജി. വിതരണ സംവിധാനത്തിലെ രേഖകളിൽ അടിയന്തരമായി പുതുക്കി, നഗരസഭാ മാനദണ്ഡപ്രകാരം 25 ദിവസത്തിന് ശേഷം റീഫിൽ ബുക്ക് ചെയ്യാൻ കഴിയുന്നവിധം നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഭക്ഷ്യ വകുപ്പ് മന്ത്രി , സിവിൽ സപ്ലൈസ് ഡയറക്ടർ എന്നിവർക്കും ആവശ്യം ഉന്നയിച്ചുകൊണ്ട് പരാതി നൽകും

error: Content is protected !!