
പറപ്പൂര്‍ : ഗ്രാമ പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച കൃഷി ഓഫീസര്‍ മഹ്‌സൂമ പുതുപ്പള്ളിക്ക് പഞ്ചായത്ത് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി. രണ്ടാം വാര്‍ഡ് എടയാട്ട് പറമ്പില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി. കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ സൈദുബിന്‍, മെമ്പര്‍ ലക്ഷ്മണന്‍ ചക്കുവായി, കൃഷി ഓഫീസര്‍ അന്‍സീറ, പാടശേഖര സമിതി പ്രസിഡന്റ് ഇ.കെ അബ്ദുല്‍ ഖാദര്‍, ഇ.കെ സുബൈര്‍ മാസ്റ്റര്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ടി. കുഞ്ഞാലസ്സന്‍കുട്ടി ഹാജി, എ.കെ സിദ്ദീഖ്, സി.രാജന്‍, ടി.സി ഷംസുദ്ദീന്‍, മുഹമ്മദ്,ടി.സി ലത്തീഫ്, ഇ.കെ കുഞ്ഞിമുഹമ്മദ്, എ.കെ ഖമറുദ്ദീന്‍, പി.അനൂപ്, പി.എം സുമേഷ് എന്നിവര്‍ പ്രസംഗിച്ചു