പി ഡി പി നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

പി ഡി പി, കെ ഡി എഫ് നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു. വെന്നിയുർ കപ്രാട് സ്വദേശിയാണ്. പി ഡി പി സംസ്ഥാന സെക്രട്ടറി, ജില്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ദളിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ആയിരുന്നു. പി ഡി പി സ്ഥാനാർഥിയായി വണ്ടൂർ നിയമസഭ സീറ്റിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2 പെണ്മക്കളുണ്ട്. വെന്നിയുർ ശിവക്ഷേത്രം ട്രസ്റ്റ് മുൻ ഭാരവാഹിയാണ്. മുൻപ് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം മഅദനി കോയമ്പത്തൂർ ജയിൽ മോചിതനായ ശേഷം പാർട്ടിയിൽ ചേർന്നതായിരുന്നു. തുടർന്ന് വിവിധ പദവികൾ വഹിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!