ചെമ്മാട് ടൗണില്‍ പിഡിപി യുദ്ധ വിരുദ്ധ റാലി നടത്തി
തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സകീര്‍ റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേല്‍ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി.
ഗസ്സയിലും തുടര്‍ന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന്‍ യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിര്‍ക്കണമെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി പറഞ്ഞു. യു എന്‍ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു.
പിടിയുസി ജില്ല ജോയിന്‍ സെക്രട്ടറി ഹസൈനാര്‍ തിരുത്തി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സല...