
വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസ മുക്കില്‍ പീടിക ബ്രാഞ്ച് മദ്രസയുടെ പുതുതായി നിര്‍മ്മിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ.പി. ഹുസൈന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു
കെ.വി. ഖാദര്‍ ഹാജി, വി.ടി. മുഹമ്മദ് കുട്ടി ഹാജി, ആലുങ്ങല്‍ കുഞ്ഞമ്മദ് ഹാജി, കരിമ്പിലകത്ത് മുഹമ്മദ് കുട്ടി, സി.പി. ഫൈസല്‍, ആലുങ്ങല്‍ അവറാന്‍ കുട്ടി, അരീക്കന്‍ അലവി ഹാജി, സി.വി. മമ്മദ് ഹാജി, സി.വി. മുഹമ്മദ്, കുന്നത്ത് മുഹമ്മദ്, ലത്തീഫ് കുന്നത്ത് , സി.പി. സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.വി. മുഹമ്മദലി സ്വാഗതവും സദര്‍ മുഅല്ലിം സലാഹുദ്ദീന്‍ ബാഖവി നന്ദിയും പറഞ്ഞു.