വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്.

error: Content is protected !!