കോട്ടപ്പുഴയിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

വനം വന്യജീവി വകുപ്പിന് കീഴിലുള്ള പൂക്കോട്ടു പാടം, ടി, കെ, കോളനി വനസംരക്ഷണ സമിതിയും ജില്ലയിലെ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഗ്രീനറീസും ചേർന്ന് അമരം പഞ്ചായത്തിലെ കോട്ടപ്പുഴയിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, കെ, പി അഭിലാഷ് ഉദ്ഘാടനം ചെയ്ത.

സെക‍്‍ഷൻ ഫോറസ്റ്റ് ഓഫീസർ അമീൻ അഹ്സൻ, വന സംരക്ഷണ സമിതി സെക്രട്ടറി, ഡി. വിനോദ്, ഫ്രണ്ട്സ് ഓഫ് ഗ്രീനറീസ് പ്രസിഡൻ്റ് പറമ്പാട്ട് ഷാഹുൽ ഹമീദ്, സലീം മയ്യേരി, നജീബാബു നെടുവഞ്ചേരി, മുസ്തഫ മാസ്റ്റർ നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ അമരമ്പലം പഞ്ചായത്ത് സംസ്കരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!