പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽ
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.
മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.
ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്. അടിയന്തരമായി ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങളുമായി എസ്ഡിപിഐ രംഗത്തുണ്ടാവുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പ്രസിഡണ്ട് ഡോ. സി എച്ച് . അഷ്‌റഫ് മഞ്ചേരിയിലും , ജനറൽ സെക്രട്ടറി അഡ്വ. നടുത്തൊടി മലപ്പുറത്തും ധർണ്ണ ഉൽഘാടനം ചെയ്തു.

https://tirurangaditoday.in/wp-content/uploads/2021/10/VID-20211029-WA0218.mp4
error: Content is protected !!