പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം, സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജൂലൈ 3 ന് ആരംഭിക്കും. ഇതുവരെ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്താത്തവർക്കും, രണ്ടാം ഘട്ടം ചെയ്യാത്തവർക്കും അപേക്ഷിക്കാം. സ്പോർട്സ് മികവ് രജിസ്ട്രേഷൻ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റർ കാർഡ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഒറിജിനലും, പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10 മണി മുതൽ ജൂലൈ 4 ഉച്ചയ്ക്ക് 12 മണി വരെ വെരിഫിക്കേഷനായി മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിൽ എത്തിച്ചേരണം. വെരിഫിക്കേഷന് ശേഷം ജൂലൈ 3, 4 തീയതികളിൽ തന്നെ സ്‌കൂൾ ഓപ്ഷൻ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് നൽകേണ്ടതാണെന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ- 0483 2734701, 9495243423.