![](https://tirurangaditoday.in/wp-content/uploads/2024/08/WhatsApp-Image-2024-08-23-at-6.11.24-PM-1024x768.jpeg)
തേഞ്ഞിപ്പലം : എകെആർഎസ്എ കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിറ്റ് റിസർച്ച് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സ്പോർട്സ്, പൊളിറ്റിക്സ്, സ്പോർട്സ് വാഷിങ് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് അസി.പ്രൊഫസർ സി ഹരികുമാർ പ്രഭാഷണം നടത്തി. സുമിഷ അധ്യക്ഷയായി. ആദിത്ത് സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു.