എസ്ഡിപിഐ ഉണ്ടാക്കിയത് തന്നെ ലീഗിനെ എതിര്‍ക്കാന്‍ ; നിലവിലെ പ്രചരണം തെരഞ്ഞെടുപ്പ് പരാജയം മറച്ചുവെക്കാന്‍ : പിഎംഎ സലാം

മലപ്പുറം: എസ്ഡിപിഐ ഉണ്ടാക്കിയത് ലീഗിനെ എതിര്‍ക്കാനാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അതിനാല്‍ ലീഗിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരെ മുന്നില്‍ നിര്‍ത്തി സിപിഎം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് സലാം പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി ഹിറാ സെന്ററില്‍ ഏത് സി പി എം നേതാവാണ് പോവാത്തത്. സിപിഎമ്മിനെ അനുകൂലിച്ചാല്‍ നല്ല പാര്‍ട്ടി എതിര്‍ത്താല്‍ മോശം പാര്‍ട്ടി ഇതാണ് അവരുടെ നിലപാട്. വോട്ട് വാങ്ങുന്നതും പിന്തുണയും സഖ്യവും ഉണ്ടാക്കുന്നതും വ്യത്യസ്തമാണ്. ഒരു മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും ഓഫീസില്‍ പോയി വോട്ട് ചോദിക്കാം. മുഴുവന്‍ വോട്ടര്‍മാരോടും വോട്ട് ചോദിക്കാം. അതില്‍ തെറ്റില്ലയെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനം എത്രത്തോളം ക്രമക്കേട് നടത്താന്‍ കഴിയും അതിനനുസരിച്ചാണ് നടപ്പാക്കിയത് കൃത്യമായ ക്രമക്കേട് ബോധ പൂര്‍വ്വം നടപ്പാക്കി. ഇതിന് ഉദ്ദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. തോല്‍വി ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് ബോധ്യമായി. ഇതാണ് ഈ രീതിയില്‍ വാര്‍ഡ് വിഭജിക്കാന്‍ കാരണം. ഇത് ജനാധിപത്യ അട്ടിമറിയാണ്. നിയമപരമായി നേരിടും. യുഡിഎഫും ലീഗും നിയമ നടപടിക്ക് പോകുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

error: Content is protected !!