തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിറാജുദ്ധീൻ പരിപാടിയ്ക്ക് സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി സൈനബ ജസ്ലി നന്ദിയും പറഞ്ഞു.