കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.
12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.
മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്കൂര്‍ മുന്നേയാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ്‌ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ മൂന്ന് മണിയോടെയാണ് യുവാവിനെ വിട്ടയച്ചത്. എഫ്.ഐ.ആറിന്റെ കോപ്പിയും പരാതിക്കൊപ്പം മനുഷ്യാവകാശ കമ്മീഷന് റസാഖ് സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, മുൻകരുതൽ അറസ്റ്റ് എന്നാണ് പോലീസ് പറയുന്നത്

error: Content is protected !!