
തേഞ്ഞിപ്പലം : ബൈക്കിലെത്തി യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പേര്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയില്‍. ആതവനാട് അനന്താവൂര്‍ പള്ളിക്കാടന്‍ അനൂപ് (സല്‍മു), പാലക്കാട് നെല്ലായ പാര്‍ക്കത്തൊടി നിയാമുദ്ധീന്‍ എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
ഷൊര്‍ണ്ണൂരില്‍ സമാന കേസില്‍ അകപ്പെട്ട് ജയിലില്‍ ആയിരുന്ന പ്രതികളെ തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത് മോസ്‌കോ പാറ കാരിപറമ്പ് വീട്ടില്‍ സുജേഷ് കുമാറിന്റെ ഭാര്യ അജിതയുടെ മാലയാണ് കവര്‍ന്നത്. കുട ചൂടിയിരുന്നതിനാല്‍ ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തി മാല പൊട്ടിക്കുകയായിരുന്നു.