മദ്യപിക്കാനെന്ന വ്യാജേന പോലീസെത്തി, തിരൂരങ്ങാടിയിൽ ചീട്ടുകളി സംഘം പിടിയിൽ

തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ തലപ്പാറ വലിയ പറമ്പ് പാടശേഖരത്തിൽ വച്ച് പണം വെച്ചു ചീട്ടുകളിക്കുന്ന സംഘം പിടിയിലായി. പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ ചീട്ടുകളിച്ച ഏഴംഗ സംഘത്തെ തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എസ് ഐ സന്തോഷ് കുമാർ, എസ് സി പി ഒ അനിൽകുമാർ, സി പി ഒ അമർനാഥ്, സുരേഷ് ബാബു, ബിജോയ്, ബബീഷ് എന്നിവരാണ് ഏഴോളം വരുന്ന ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിസ്ഥലത്തു നിന്നും 27000 രൂപ കണ്ടെടുത്തു. സ്ഥലത്ത് കളിക്കായി ദൂരെയുള്ള ദേശങ്ങളിൽ നിന്നും നിരവധി പേർ വരുന്നുണ്ടെന്നും ചീട്ടുകളി പ്രദേശത്ത് ശല്യമായി കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം സ്ക്വാഡ് രൂപികരിച്ച് പിടിക്കാനുള്ള ശ്രമമാരംഭിച്ചത്. വേഷം മാറി വെള്ള കുപ്പികളുമായി മദ്യപിക്കാനെന്ന വ്യാജേനയാണ് പോലീസ് സ്ഥലത്തു പ്രവേശിച്ചത്. റെയ്ഡ് സ്റ്റേഷനിലെ വിവിധ പ്രദേശത്ത് വ്യാപിപ്പിക്കുന്നതാണെന്ന് എസ് ഐ പറഞ്ഞു.

error: Content is protected !!