മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്.

കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

വരും ദിവസങ്ങളിലും ഇവിടെ ചീട്ടുകളി സംഘം സജ്ജീവമായിട്ടുണ്ടാകും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് തടയിടാനായി തിരൂരങ്ങാടി പൊലീസ് രണ്ട് ജീപ്പ് പൊലീസ് സംഘത്തെ സ്ഥലത്തെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!