ഫുട്‌ബോൾ ടൂർണമെന്റിൽ കളിക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു; കളി നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങലിൽ ഫുട്‌ബോൾ ടൂര്ണമെന്റിനിടെ കളിക്കാരെ മർദിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. പതിനാറുങ്ങൽ ഗോൾഡൻ ഈഗിൾസ് സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് ഫുട്‌ബോൾ ടൂര്ണമെന്റാണ് സംഘർഷത്തിൽ കലാശിച്ചത്. ചെറുമുക്ക് ഐശ്വര്യ ക്ലബും കരിപറമ്ബ് 4 എൻ സി ക്ലബും തമ്മിലായിരുന്നു മത്സരം. ചെറുമുക്കിന് വേണ്ടി കോഴിക്കോട് ജില്ലയിൽ നിന്നുള്ള ടീമാണ് കളിച്ചത്. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ കളിക്കാർ തമ്മിൽ ഫൗൾ ചെയ്തത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതോടെ കരിപറമ്ബ് ടീമിന്റെ ആളുകൾ വന്ന് ചെറുമുക്ക് ടീമിലെ കളിക്കാരെ മർദിക്കുകയായിരുന്നു.

ഒതുക്കുങ്ങൽ റോയൽ ട്രാവൽസിന്റെ താരം കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജുനൈദ് (26), സബാൻ കോട്ടക്കലിൽ താരം ചെറുവണ്ണൂർ അരിക്കാട് സ്വദേശി നാസിൽ (25) എന്നിവരെ ഇരുപതോളം പേർ സംഘം ചേർന്ന് വളഞ്ഞിട്ട് തല്ലി. പരിക്കേറ്റ ഇരുവരും ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച്ച പരാതി നൽകി. സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തു.

അനുമതി ഇല്ലാതെയാണ് കളി നടത്തിയതെന്നും നിർത്തി വെക്കാൻ നോട്ടീസ് നൽകിയതായും സി ഐ പറഞ്ഞു. സംഘടകർക്കെതിരെയും കേസ് എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

https://youtube.com/shorts/QXmBIuArlZg?feature=share
error: Content is protected !!